നെടുങ്കണ്ടം: ആദ്യകാലകാല സി.പി.ഐ നേതാവ് സ്വാമിനാഥൻ ഉണ്ണിത്താൻ (കെ.ആർ. സോമൻ- 77) നിര്യാതനായി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗം, സി.പി.ഐ നെടുങ്കണ്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഉടുമ്പൻചോല മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമതിയംഗം, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശോഭന. മക്കൾ: സ്മിതാ, സജീവ്. മരുമക്കൾ: ജയരാജ്, ശരണ്യ. സംസ്‌കാരം നടന്നു.