ഇടുക്കി: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ 4000 പിന്നിട്ടു. ഇന്നലെ 682 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ ആകെ രോഗികളുടെ എണ്ണം 4032 ആയി ഉയർന്നു. 33409 പേർക്ക് ഇതുവരെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 29321 പേർ രോഗമുക്തി നേടി. ഇതുവരെ 50 പേരാണ് ജില്ലയിൽ കൊവിഡ്- 19 ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം ശരവേഗത്തിൽ കുതിക്കുന്നത് പൊതുജനത്തിനൊപ്പം ആരോഗ്യ പ്രവർത്തകരേയും ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ഏഴ് ദിവസനത്തിനിടെ മാത്രം 2618 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്കയുയർത്തുന്നുണ്ട്.