തൊടുപുഴ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഏപ്രിൽ 22ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ടി.ജെ. ജോസഫ് അനുസ്മരണ ചടങ്ങ് ആൾകൂട്ടം ഒഴിവാക്കി ലളിതമായി ആചരിക്കുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. 22ന് രാവിലെ 8.30ന് തേനംകുന്നു പള്ളി സെമത്തേരിയിൽ പ്രാർത്ഥന,9.30ന് രാജീവ് ഭവന് മുന്നിൽ ടി.ജെ. ജോസഫിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും എന്നിവ മാത്രം ആയി ചടങ്ങ് ലളിതമായി
നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.