john

തൊടുപുഴ: ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന കർഷകസമരത്തെ പിന്തുണച്ച് തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ ആരംഭിച്ച കർഷക സമര ഐക്യദാർഢ്യകേന്ദ്രം 130 ദിനങ്ങൾ പിന്നിട്ടു. സമരം ഉദ്ഘാടനം അഡ്വ. ജോൺ ജോസഫ് നിർവ്വഹിച്ചു. കർഷക സമര ഐക്യദാർഢ്യസമിതി ജില്ല വൈസ്ചെയർമാൻ ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജെയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രാഹം, എൻ. വിനോദ്കുമാർ, ജാഫർ കുന്നം തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി. ജോൺ മുഖ്യാതിഥിയായിരുന്നു.