ഇടുക്കി: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിൽ രാത്രിയാത്രയ്ക്ക് ജില്ലാകളക്ടർ നിരോധനം ഏർപ്പെടുത്തി. ഏപ്രിൽ 21 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി 8 മുതൽ രാവിലെ 6 വരെയാണ് അന്തർ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.