ഇടുക്കി:കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നിയമനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (സി.ഇ.ഇ) മാറ്റി വച്ചതായി ആർമി റിക്രൂട്ടിംഗ് ഡയറക്ടർ അറിയിച്ചു. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ആർമി റിക്രൂട്ടിംഗ് ഡയറക്ടർ അറിയിച്ചു.