ചെറുതോണി:കൊവിഡ് വ്യാപനത്തിന് പിന്നാലെ പകർച്ചവ്യാധി ഭീക്ഷണിയിൽ കീരിത്തോട് നിവാസികൾ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ കീരിത്തോട്, അഞ്ചു കുടി വാർഡുകൾ കണ്ടെയ്‌മെന്റ് സോൺ ആക്കിയിട്ട് 15 ദിവസങ്ങൾ പിന്നിട്ടു. എന്നാൽ ടൗണും പരിസരവും മലിന്യം കുമിഞ്ഞ് കൂടി പകർച്ചവ്യാധി ഭീക്ഷണിയിലാണ്.
കഞ്ഞിക്കുഴി പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിനായി കീരിത്തോട്ടിൽ സ്ഥാപിച്ച ഇൻസുലേറ്റർ. മാസങ്ങളായി പ്രവർത്തനരഹിതമാണ്. ഇൻസുലേറ്ററിന് ചുറ്റം മാലിന്യങ്ങൾ കുന്ന്കൂടി കിടക്കുകയാണ്.
കീരിത്തോട് ടൗണിലൂടെ ഒഴുകുന്ന തോട് മാലിന്യം കുമിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെട്ട നിലയിൽ ആണ് .നൂറുകണക്കിന് ആളുകൾ കുടിവെള്ളത്തനായി ഉപയോഗിക്കുന്ന പെരിയാറിലാണ് ഈ തോട് ചെന്ന് ചേരുന്നത്.
മാലിന്യം കുമിഞ്ഞ് കൂടി ദുർഗന്ധം വമിച്ചിട്ടും മാലിന്യ സംസ്‌കരത്തിനായ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല ന്ന്പ്രദേശവാസികൾ പറയുന്നു.