മുട്ടം: ശങ്കരപ്പിള്ളി-പച്ചിലാംകുന്ന് വ്യൂ പോയിന്റിൽ 23 ന് രാവിലെ 6 മുതൽ പത്താമുദയം സൂര്യോദയം കാണാനും, സൂര്യനമസ്കാരം നടത്താനും സൗകര്യമൊരുക്കുന്നു. ശങ്കരപ്പിള്ളി ടൂറിസം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. സൂര്യൻ അത്യുച്ച രാശിയിൽ ഏറ്റവും ബലവാനായി വരുന്ന ഈ ദിനം കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് സംഘാടകർ പറഞ്ഞു. പത്താമുദയത്തിന് പത്ത് തൈ നടണമെന്ന് ഐതീഹ്യം.കർഷകരുടെ നേതൃത്വത്തിൽ സൂര്യനഭിമുഖമായി വെള്ളി മുറം വീശൽ,വിളക്ക് വെക്കൽ,പായസ വിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സൂര്യോദയത്തിനു ശേഷം പച്ചക്കറി വിത്ത് വിതരണവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.