chelachuvadu
റോഡ് സൈഡിൽ അപകടകെണിയായി നിൽക്കുന്ന ട്രാൻസ്‌ഫോമർ.

ചെറുതോണി: അടിമാലി -കുമളി ദേശിയ പാതയിൽ ചേലച്ചുവട് ബസ്സ് സ്റ്റാൻഡിന് സമീപം വാഹന യാത്രികർക്ക് അപകടക്കെണിയായ ട്രാൻസ്‌ഫോമർ മറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചേലച്ചുവട് ടൗണിൽ സ്ഥാപിച്ച ട്രാൻസ്‌ഫോമർ മറ്റി സ്ഥപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സുരക്ഷാവേലി നിർമ്മിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് ട്രാൻസ്‌ഫോമർ നിൽക്കുന്നത്. ചേലച്ചുവട് ബസ് സ്റ്റാഡിലെ അനധികൃത പാർക്കിംങ്ങും സ്ഥലപരിമിതി മൂലം ഏറണാകുളം, അടിമാലി ഭാഗത്തുനിന്ന് വരുന്ന മിക്ക ബസ്സുകളും ട്രാൻസ്‌ഫോമറിന് സമീപത്തായി റോഡിലാണ് ആളുകളെ കയറ്റി ഇറക്കുന്നത് മഴയുള്ള സമയം കുട നിവർത്തി ബസ്സിൽ നിന്ന് ഇറങ്ങുന്ന യാത്രകാർക്ക് വൻ അപകട സാദ്യതയാണുള്ളത്. ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ കെ.എസ്.ഇ.ബി അധികാരികൾക്ക് നൽകിയെങ്കിലും ഒരു നടപടിയും നാളിതുവരെയായി സ്വീകരിച്ചിട്ടില്ല. കാലവർഷം കനക്കുന്നതിന് മുൻപ് ട്രാൻസ്‌ഫോമർ മാറ്റുവാനുള്ള നടപടികൾ കെ.എസ്.ഇ.ബി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സോയി മോൻ സണ്ണി പറഞ്ഞു.