ഇടുക്കി: ജില്ലയിൽ ഇന്നലെ 469 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 14.23 ആണ് പോസിറ്റിവിറ്റി നിരക്ക്. 457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നാലു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഏഴ് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 53 പേർ രോഗമുക്തി നേടി.
നെടുങ്കണ്ടത്ത് സ്ഥിതി രൂക്ഷം
നെടുങ്കണ്ടം മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. നെടുങ്കണ്ടത്ത് ഇന്നലെ 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കരുണാപുരത്ത് 51 പേർക്കും രോഗം സ്ഥിരീകരിച്ചു. തൊടുപുഴ നഗരത്തിൽ സ്ഥിതി മെച്ചമില്ലാതെ തുടരുകയാണ്. കുമളിയിൽ 30 പേർക്കും കൊന്നത്തടിയിൽ 22 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.