കാഞ്ഞാർ: കണ്ടാവനത്തിൽ ജോസഫിന്റെ റബർകട കുത്തി തുറന്ന് 500 കിലോ റബർഷീറ്റ് മോഷണം നടത്തി. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. കടയുടെ പിൻവശത്ത് ഭിത്തി കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിത്. കാഞ്ഞാർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.