വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വാൻസ്‌മെന്റ് ഇൻ സിസ്റ്റംസ് ഫോർ ഇലക്ട്രിക് ആൻഡ് ഹൈബ്രിഡ് വെഹിക്കിൾസ് എന്ന വിഷയത്തിൽ ഒരാഴ്ച നീളുന്ന ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ എ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയേയും അതിന്റെ സാങ്കേതികത്വത്തെയും സംബന്ധിച്ച് അദ്ദേഹം ക്ലാസ് നയിച്ചു.