തൊടുപുഴ: കൊവിഡ് ബാധിതനായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. പെരുമ്പിള്ളിച്ചിറ കൊല്ലംപറമ്പിൽ അബ്ദുൽ കരിമാണ്(65) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കബറടക്കം നടത്തി. അവിവാഹിതനാണ്.