മ്രാല: മ്രാല കവലയിൽ റോഡരുകിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം. മ്രാല പമ്പ് ഹൗസിൽ നിന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തേക്ക് കുടി വെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.കരിങ്കുന്നം പഞ്ചായത്ത്‌,വാട്ടർ അതോറിറ്റി അധികൃതരെ നിരവധി പ്രാവശ്യം വിവരം അറിയിച്ചതായി ജനം പറഞ്ഞു.