തൊടുപുഴ : കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യാപനം കുറക്കുന്നതിനുവേണ്ടി ആരോഗ്യ വകുപ്പിനെയുംപൊലീസിനെയും ജില്ലാ ഭരണകൂടത്തിനേയും സഹായിക്കാൻ മനസുള്ള യുവജന സന്നദ്ധ പ്രവർത്തകർക്ക് നെഹ്രു യുവകേന്ദ്ര അവസരം നൽകും. ജില്ലാ നെഹ്രു യുവകേന്ദ്രയിൽ 9447865065 എന്ന വാട്‌സാപ്പ് നമ്പറിലോ dyc.idukki@gmail.com എന്ന മെയിലിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ യൂത്ത് ഓഫീസർ കെ. ഹരിലാൽ അറിയിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റു നൽകുന്നതാണ് .