ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ ഇടിമന്നലിൽ മരിയാപുരം കുതിരക്കല്ല് പാറേക്കുന്നേൽ ഉഷാവേണുഗോപാലിന്റെ വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. വീടിന്റെ ഭിത്തി പലയിടങ്ങളിലും വിണ്ടുകീറുകയും പൊട്ടിപോവുകയും ചെയ്തിട്ടുണ്ട്. ഷീറ്റുകൾ വിണ്ടുകീറുകയും വയറിംഗ് മുഴുവനായും കത്തിപ്പോവുകയും ചെയ്തു. ഇടിമിന്നലിന്റെ ശക്തിയിൽ പുരയിടത്തിന്റെ പലഭാഗത്തും വിണ്ടു കീറുകയും മരങ്ങൾ കത്തിപ്പോവുകയും ചെയ്തിട്ടുണ്ട് .