മൂലമറ്റം: അറക്കുളം അശോക കവലയിൽ വേസ്റ്റ് മീൻ കയറ്റിവന്ന ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ഇന്നലെ രാവിലെ 7.45 നാണ് സംഭവം.വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങി.ക്രെയിൻ കൊണ്ടുവന്നാണ് ലോറി ഉയർത്തിയത്.നിലത്ത് ചിതറി വീണ മീൻ മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി.മൂലമറ്റം ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി.വേസ്റ്റ് മീൻ കട്ടപ്പനയിൽ നിന്ന് ആലുവായ്ക്കാണ് കൊണ്ടുപോകുന്നതെന്ന് വാഹനത്തിലുള്ളവർ പറഞ്ഞു.എന്നാൽ എന്ത് ആവശ്യത്തിനാണ് മീൻ കൊണ്ട് പോകുന്നതെന്ന് പ്രദേശവാസികൾ ചോദിച്ചെങ്കിലും വാഹനത്തിലുള്ളവർ കൃത്യമായ മറുപടി നൽകിയില്ല.