ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽനാളെ മുതൽ സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കും. തിങ്കൾ , വ്യാഴം ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ഒരു ദിവസം പരമാവധി 200 പേർക്ക് വാക്‌സിൻ നൽകും. വാക്‌സിനേഷൻ നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 മണി വരെയാണ് രജിസ്‌ടേഷൻ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് അന്നേ ദിവസം വാക്‌സിൻ നൽകും. കൂടുതൽ ആളുകൾ വന്നാൽ അവർക്ക് തൊട്ടടുത്ത വാക്‌സിൻ വിതരണ ദിവസത്തിൽ നൽകുന്ന നിലയിലാണ് വാക്‌സിൻ വിതരണം ക്രമീകരിച്ചിട്ടുള്ളത്. വാക്‌സിനെടുക്കാൻ വരുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും മൊബൈൽ ഫോണും കൈയ്യിൽ കരുതണം. ബഹുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.