ഉടുമ്പന്നൂർ: കോട്ടയിൽ ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം 23 ന് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കും. 23 ന് രാവിലെ 5.40 ന് പള്ളിയുണർത്തൽ,​ 6.05 ന് നിർമ്മാല്യദർശനം,​ 6.30 ന് ഗണപതി ഹോമം,​ 11.30 ന് സർപ്പത്തിന് നൂറും പാലും,​ വിശേഷാൽ പൂജകൾ,​ വൈകിട്ട് 5 ന് നടതുറക്കൽ,​ 6.30 ന് വിശേഷാൽ ദീപാരാധന,​ 7.30 ന് കളമെഴുത്തുംപാട്ടും,​ അത്താഴപൂജ എന്നിവ നടക്കും.