തൊടുപുഴ: കൊവിഡ് 19 ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5006 ആയി ഉയർന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 2437 പേർക്കാണ് രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇതിൽ 630 പേരാണ് വിവിധ ആശുപത്രികളിലും സിഎഫ്എൽറ്റിസികളിലുമായി ചികിത്സയിലുള്ളത്.
മുമ്പ് രോഗികളുടെ എണ്ണം കൂടി നിന്ന സമയത്ത് പോലും ശരാശരി 200300 നും ഇടയിലായിരുന്ന പ്രതിദിന വർദ്ധനവ് ഇപ്പോൾ 600ന് മുകളിലെത്തിയിരിക്കുകയാണ്. രണ്ടാം വരവിൽ ഏതാണ്ട് 23 ഇരട്ടിയോളം വർദ്ധവന് രേഖപ്പെടുത്തുന്നത് പൊതുജനത്തെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.