മറയൂർ: മറയൂർ പത്തടിപ്പാലത്തു വീടിന്റെ പരിസരത്ത് വലയിൽകുടുങ്ങിയ രണ്ട് പാമ്പുകളെ പിടികൂടി. പത്തടിപ്പാലത്ത് പുത്തുതറ നിഖിലിന്റെ വീടിനു സമീയമാണ് മഞ്ഞനിറത്തിലുള്ള ചേര പാമ്പിനെയും കറുത്ത നിറത്തിലുള്ള ചേര പാമ്പിനെയും വലയിൽ നിന്ന് രക്ഷിച്ച വനത്തിൽ തുറന്നുവിട്ടത്. വീടിനുസമീപം പാമ്പ് കുടുങ്ങിക്കിടക്കുന്ന വിവരം മറയൂർ മേഖലയിൽ പരിശീലനം നേടിയ ദിനേശന് വിവരം ലഭിച്ചതിനെ തുടർന്ന് മറ്റൊരു പരിശീലകനായ ഗണപതിയും എത്തി വലയ മുറിച്ച് പാമ്പുകളെ പിടികൂടി ചിന്നാർ വനത്തിൽ കൊണ്ടുവിട്ടു. പത്തടിപാലത്ത് ഇന്നലെ മറ്റൊരു പാമ്പിനെയും പിടികൂടിയിരുന്നു.