തൊടുപുഴ: എംപ്ളോയീസ് ആന്റ് പെൻഷനേഴ്സ് സോഷ്യൽ വെൽഫയർ സഹകരണസംഘത്തിന്റെ നവീകരിച്ച ഓഫീസ് പുളിമൂട്ടിൽ പയനിയർ ബിൽഡിംഗ്സിൽ പ്രവർത്തനം ആരംഭിച്ചു. മുൻസിപ്പൽ ചെയർമാൻ സനീഷ്ജോർജ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് കെ. എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇന്ദുസുധാകർ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ടൗൺ എസ്. സി. ബി പ്രസിഡന്റ് കെ. ദീപക്, തൊടുപുഴ എസ്. സി. ബി പ്രസിഡന്റ് കെ. എം. ബാബു എന്നിവർ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡന്റ് എം. പി. സത്യൻ സ്വാഗതവും സംഘം ഡയറക്ടർ കെ.കെ. റോസഫ് നന്ദിയും പറഞ്ഞു.