തൊടുപുഴ : പത്താമുദയത്തിനോടനുബന്ധിച്ച് കാഡ്‌സിന്റെ നേതൃത്വത്ത നടത്തിവരുന്ന വിത്തുമഹോത്സവം നാളെ ആരംഭിക്കും. കൊവിഡ് വ്യാപനത്തി പശ്ചാത്തലത്തിൽ ഗവൺമെന്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആഘോഷപരിപാടികൾ, സെമിനാറുകൾ എന്നിവ പൂർണമായി ഒഴിവാക്കിയാണ് പത്ത് ദിവസങ്ങളിലായി വിത്ത് മഹോത്സവം സംഘടിപ്പിക്കുന്നത്. തിരക്ക് പൂർണ്ണമായും ഒഴിവാക്കുന്നതിനും, സാമൂഹിക അകലം പാലിക്കുന്നതിനുമായി രണ്ട് കേന്ദ്രങ്ങളിലാണ് വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്. കാഞ്ഞിരമറ്റം ബൈപ്പാസ് കെ. എസ്. ആർ. ടി. സിക്ക് സമീപമുള്ള വിത്ത് ബാങ്കും നാലുവരി പാതയിലുള്ള വില്ലേജ് വിതരണകേന്ദ്രത്തിലുമാണ് മഹോത്സവം നടത്തുക. . കർഷകരിൽ നിന്ന് നേരിട്ടു ശേഖരിച്ച നാടൻ പച്ചക്കറി വിത്തുകൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും, ജാതി, ഇഞ്ചി, മഞ്ഞൾ, കച്ചോലം തുടങ്ങ സുഗന്ധവ്യഞ്ജനങ്ങളും, കേന്ദ്ര കിഴങ്ങുവർഗ ഗവേഷണകേന്ദ്രത്തിൽ നിന്നുള്ള കാച്ചി മധുരക്കിഴങ്ങ്, കൂർക്ക, ചെറുകിഴങ്ങ് തുടങ്ങിയ ഹൈബ്രിഡ് വിത്തുകളും, കേരള കാർഷ് സർവകലാശാല ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള കൊക്കോതൈകൾ, ഉൽപ്പാദനശേഷി കൂടിയ ഇനം തെങ്ങിൻ തൈകൾ, 5 ഇനം കമുകിൻ തൈകൾ, വിദേശ ഇനങ്ങളായ നൂറിൽപരം ഫലവ്യ തൈകൾ, 200 ഇനം ഔഷധസസ്യങ്ങൾ, ഇൻഡോർ പ്ലാന്റ്‌സ് എന്നിവയും, ചാണകം, ചാരം, എന്നി ഉൾപ്പെടെയുള്ള ജൈവ വളങ്ങൾ, ജൈവകീടനാശിനികൾ, കാർഷികോപകരണങ്ങൾ ജീവാണുവളങ്ങൾ എന്നിവയും, കോഴികുഞ്ഞുങ്ങൾ, അവയ്ക്കുള്ള കൂടുകൾ എന്നിവയ വിത്തുമഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അക്വാപോണിക്‌സ് കൃഷിരീതിയിലൂടെ ഇലക്കറികൾ ഉത്പ്പാദിപ്പിക്കുന്നതിനുള്ള മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വീടുകളിൽ നിർമ്മിച്ചു നൽകും. മേളയുടെ കോവിഡിന്റെ പ്രതിരോധിക്കാൻ കഴിയുന്ന ആരോഗ്യ പാനീയങ്ങളും, കപ്പ, ചക്ക റെസ്റ്റോറന്റിലും വ്യത്യസ്ത രുചിഭേദങ്ങളിലുള്ള വിവിധ വിഭവങ്ങളും ലഭിക്കും.
പത്രസമ്മേളനത്തിൽ കാഡ്സ് ചെയർമാൻ കെ. ജി. ആന്റണി, ഡയറക്ടർമാരായ ജേക്കബ് മാത്യു, കെ. എം മാത്തച്ചൻ, വി. പി. സുകുമാരൻ, വി. പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.