haritham

ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. കീരിത്തോട് ഷോപ്പിങ് കോംപ്ലക്‌സിനോട് ചേർന്ന സ്ഥലത്ത് അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിച്ചവർക്ക് എതിരെ പിഴ ഈടാക്കിയതായി സെക്രട്ടറി അറിയിച്ചു. മാലിന്യങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹരിത കർമ സേന അംഗങ്ങൾ മറ്റു ജീവനക്കാർ എന്നിവരുടെ സഹായത്തോടെ നീക്കം ചെയ്തു. ജൈവ മാലിന്യങ്ങൾ കുഴിച്ചുമൂടി പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കൾ കഞ്ഞിക്കുഴിയിൽ സ്ഥാപിച്ചിട്ടുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററിലേക്കു മാറ്റി. കീരിത്തോട്ടിലേയും സമീപ പ്രദേശത്തേയും മുഴുവൻ കടകൾക്കും അനധികൃത മാലിന്യ നിക്ഷേപത്തിന് എതിരെ നോട്ടീസ് നൽകി. കുറ്റം ആവർത്തിച്ചാൽ കനത്ത പിഴ ഇടാ ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി മുന്നറിയിപ്പു നൽകി.കൊവിഡ് വ്യാപനം രൂക്ഷമായ കീ രിത്തോട്ടിൽ മാലിന്യം കുന്നുകൂടുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.