തൊണ്ടിക്കുഴ: അമൃത കലശ ശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവും കലശാഭിഷേകവും ഇന്നും നാളെയുമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ മാത്രമായാണ് പരിപാടി. ഇന്ന് രാവിലെ 5.45ന് നിർമാല്യദർശനം, 6.15ന് അഷ്ടാഭിഷേകം, ഏഴിന് ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, വൈകിട്ട് ആറിന് ദീപാരാധന, ഏഴിന് ഭഗവത് സേവ, 7.30ന് അത്താഴപൂജ. നാളെ രാവിലെ പതിവ് പൂജകൾ എട്ടിനും 10നും മദ്ധ്യേ കലശപൂജയും കലശാഭിഷേകവും തിരുമുമ്പിൽ പറവെയ്പ്പും തുടർന്ന് രക്ഷസിനും സർപ്പത്തിനും പൂജ, വൈകിട്ട് 6.30ന് ദീപാരാധന 7.30ന് അത്താഴപൂജ എന്നിവയും നടക്കും. ദർശനത്തിന് ഭക്തർക്ക് നിയന്ത്രണത്തോട് കൂടി മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ശ്രീഹരി അനിൽ അറിയിച്ചു.