തൊടുപുഴ: മുട്ടം ഇല്ലിചാരി കോളനി നിവാസികളുടെ ദുരിതമകറ്റാൻ അടിയന്തരമായി ഇടപെടണമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ് ഥാന നേതാക്കൾ ആവശ്യപ്പെട്ടു. പി.കെ.എസ്. സംസ്ഥാന സെക്രട്ട റി കെ. സോമപ്രസാദ് എം.പി, സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു, ജില്ലാ സെക്രട്ടറി കെ. ജി .സത്യൻ എന്നിവർ ഇല്ലിചാരി കോളനി സന്ദർശിച്ചു. കോളനിയിലേക്കുള്ള ഏക സഞ്ചാരമാർഗമായ പഞ്ചായത്ത് റോഡ് മലങ്കര എസ്റ്റേറ്റ് ഉടമകൾ ഗെയ്റ്റ് സ്ഥാപിച്ച് തടഞ്ഞതായിട്ടുള്ള മാധ്യമ വാർത്തകളെത്തുടർന്നാണ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്. കോളനിയിലും സമീപ പ്രദേശങ്ങളിലുമുള്ള നാനൂറോളം കുടുംബ ങ്ങൾക്ക് മലിനജലമാണ് വിതരണം ചെയ്യുന്നതെന്ന ആക്ഷേപത്തെ തുടർന്ന് കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്ന പ്രദേശവും നേതാ ക്കൾ സന്ദർശിച്ചു. 40 കുടുംബങ്ങൾക്കും പട്ടയം നൽകുക, സ്വതന്ത്ര സഞ്ചാരമാർഗം ഉറ പാക്കുക, ശുദ്ധജലം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം പി പറഞ്ഞു.
പി.എം. നാരായണൻ, ടി.കെ. മോഹനൻ, കെ. ശങ്കർ, ശ്രീജിത്, സജീവൻ, അജാ വിജയൻ, രാജു, അഖിൽ സദാശി വൻ തുടങ്ങിയവരും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു