karadi-attack

കുമളി: 66-ാം മൈലിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ തൂകുംപറമ്പിൽ ചാക്കോച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ചാക്കോച്ചൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ കാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പുലി, കാട്ടുപോത്ത്, കരടി എന്നിവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കരടി ആക്രമിച്ച വിവരം മറച്ച് വെയ്ക്കാൻ നീക്കം നടത്തിയതായും ആക്ഷേപമുണ്ട്.