തൊടുപുഴ: മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ജെയ്‌ക്കോ ജൂവലറിയുടെ സമീപമാണ് മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇതിന് സമീപത്തെ റോഡും തകർന്ന് കിടക്കുകയാണ്. അധികാരികളെ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു. നഗരത്തിൽ നിരവധിയിടങ്ങളിൽ ഇത്തരത്തിൽ പൈപ്പ് തകർന്ന് വെള്ളം പാഴാകുന്നുണ്ട്.