shop-closing

തൊടുപുഴ: ഉടമ പതിവായി മാസ്‌ക് വയ്ക്കാതിരുന്നതിനെ തുടർന്ന് കൊവിഡ് സെക്ടറൽ മജിസ്‌ട്രേറ്റ് കട അടപ്പിച്ചു. കുമാരമംഗലം സ്‌കൂളിനു സമീപമുള്ള പലചരക്ക് കടയാണ് സെക്ടറൽ മജിസ്‌ട്രേറ്റായ കുമാരമംഗലം കൃഷി ആഫീസർ പി.ഐ. റഷീദ ഇന്നലെ അടപ്പിച്ചത്. കടയുടമ പതിവായി മാസ്‌ക് വയ്ക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. പല തവണ താക്കീത് നൽകിയെങ്കിലും വീണ്ടും കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കടയടപ്പിച്ചതെന്ന് സെക്ടറൽ മജിസ്‌ട്രേറ്റ് പറഞ്ഞു.