ഇടുക്കി: മുഴുവൻ ആളുകൾക്കും നൽകാൻ കഴിയും വിധം വാക്‌സിൻ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ വർദ്ധനും ഡീൻ കുര്യാക്കോസ് എം.പി കത്തയച്ചു. 71 പഞ്ചായത്തും നാല് നഗരസഭകളുമടങ്ങുന്ന ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ പട്ടിക ജാതിപട്ടിക വർഗ ജന വിഭാഗങ്ങളും തോട്ടം തൊഴിലാളികളും കർഷകരുമാണ് ഏറിയ പങ്കുമുള്ളത്. കേരളത്തിലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ ഏറെ അപര്യാപ്തമായ മണ്ഡലത്തിൽ അടിയന്തരമായി സർക്കാരിന്റെ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്ന് എം.പി ആവശ്യപ്പെട്ടു.