തൊടുപുഴ: ജെ. സി. ഐ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ ബിസിനസുകാർക്കും പൊതുജനങ്ങൾക്കും വേണ്ടി സൗജന്യമായി ഹൈബ്രീഡ് ബിസിനസ് സെമിനാറുകൾ നടക്കും. ജെ. സി. ഐ ഇന്ത്യയുടെ ബിസിനസ് വീക്കിന്റെ ഭാഗമായാണ് കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി സെമിനാർ നടത്തുക. ഇന്ന് വൈകിട്ട് ഏഴിന് കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ ഘടകവുമായി സഹകരിച്ച് ബിസിനസ് വളർച്ചയ്ക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഖ്യ അതിഥിയായിരിക്കും. 26 ന് വൈകിട്ട് ഏഴിന് തൊടുപുഴ കോ -ഓപ്പറേറ്റീവ് ലോകോളേജുമായി സഹകരിച്ച് ബിസിനസ് തർക്കങ്ങൾ പരിഹരിക്കുന്നതിൽ മദ്ധ്യസ്ഥതയ്ക്കുള്ള പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കോ- ഓപ്പറേറ്റീവ് ലോകോളേജ് പ്രിൻസിപ്പൽ ഡോ. ഇ. ആർ. ജയറാം മുഖ്യാതിഥിയായിരിക്കും.

പത്രസമ്മേളനത്തിൽ തൊടുപുഴ ജെ. സി. ഐ പ്രസിഡന്റ് ഫെബിൻ ലീ ജയിംസ്, സെക്രട്ടറി അഖിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിയോ കുര്യൻ,മുൻ നാഷണൽ ഡയറക്ടർ ഡോ. ഏലിയാസ് തോമസ്, മുൻ ചാപ്റ്റർ പ്രസിഡന്റ് സ്റ്റീഫൻ ജോസ് എന്നിവർ പങ്കെടുത്തു.