തൊടുപുഴ: കാഞ്ഞിരമറ്റം ജംഗ്ക്ഷനിൽ റോഡിന്റെ നടുക്ക് വർഷങ്ങളായിട്ടുള്ള അപകടക്കെണി അധികൃതർ അറിയുന്നില്ല.രണ്ട് വശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്അപകട രഹിതമായി കടന്ന് പോകുന്നതിന് റോഡിന്റെ നടുക്ക് നീളത്തിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് കെട്ടിന്റെ മുകളിലുള്ള കമ്പികളാണ് അപകടാവസ്ഥയിലുള്ളത്.വർഷങ്ങൾക്ക് മുൻപ്കോൺക്രീറ്റ് കെട്ട് നിർമ്മിച്ചപ്പോൾ ഇതിന് മുകളിലായി കമ്പികളും സ്ഥാപിച്ചിരുന്നു.എന്നാൽ യഥാസമയം നവീകരണം നടത്താത്തതിനാൽ കമ്പികൾ തുരുമ്പെടുത്തും വാഹനങ്ങൾ തട്ടിയും ഓടിഞ്ഞും റോഡിലേക്ക് ചരിഞ്ഞും അപകടവസ്ഥയിലാണ്.ബൈക്ക് യാത്രികരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ റോഡിലേക്ക് ചരിഞ്ഞുള്ള കമ്പിയിൽ ഉടക്കി നിലത്ത് വീണ് അപകടമുണ്ടാകാൻ ഏറെ സാദ്ധ്യതയാണുള്ളത്.വർഷങ്ങളായിട്ട് ഈ അവസ്ഥയാണ് ഇവിടെയുള്ളത്. റിപ്പബ്ലിക്ക് ദിനം,സ്വാതന്ത്ര്യ ദിനം എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളോടനുബന്ധിച്ച് ഇതിന്റെ ചുറ്റിലുമുള്ള സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി പെയിന്റടിച്ച് മോടിയാക്കാറുണ്ട്.എന്നാൽ ഇവിടെയുള്ള കമ്പികളിലെ അപകടവസ്ഥക്ക് പരിഹാരം ആകുന്നില്ല.