തൊടുപുഴ: വേസ്റ്റ് മത്സ്യമാലിന്യം രാത്രി കാലങ്ങളിൽ കുളമാവ് ഭാഗത്തേക്ക് വാഹനങ്ങളിൽവ്യാപകമായികടത്തുന്നതായി ആക്ഷേപം.ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ആകുന്നില്ല.തൊടുപുഴ-മുട്ടം റൂട്ടിലാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്നത്.മാലിന്യം എവിടെ നിന്നാണ് എത്തുന്നത് കുളമാവ് റൂട്ടിൽ എവിടേക്കാണ് ഇത് എത്തുന്നത് എന്നത് സംബന്ധിച്ച് ദുരൂഹതയാണുള്ളത്.കഴിഞ്ഞ ദിവസം കുളമാവിന് കൊണ്ട് പോയ അഴുകിയമത്സ്യമാലിന്യം നിറഞ്ഞ പിക്കപ്പ് ജീപ്പ് അറക്കുളം അശോക ജംഗ്ഷനിൽ വട്ടം മറിഞ്ഞ്മാലിന്യം റോഡിൽ വീണിരുന്നു.വെളുപ്പിന് 5 മണിക്ക്
മാലിന്യം നിറച്ച വാഹനങ്ങൾ മുട്ടം വഴി .ഗുരുതിക്കളം ചെക്ക് പോസ്റ്റ് കടന്നാണ് മാലിന്യം നിറച്ച വാഹനങ്ങൾ പോകുന്നത്. പുലർച്ചെ നടക്കാൻ പോകുന്ന ആളുകൾക്കും റോഡരുകിൽ താമസിക്കുന്നവർക്കും അഴുകിയ മാലിന്യം ഏറെ പ്രശ്‌നമാവുകയാണ്. ഗുരുതിക്കളം ചെക്ക് പോസ്റ്റ് അധികൃതർക്ക് പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ ആകുന്നില്ല.മുട്ടംകാഞ്ഞാർ പൊലീസ്,ഗുരുതിക്കളം ചെക്ക് പോസ്റ്റ് അധികാരികളും മാലിന്യം നിറച്ച വാഹനങ്ങളുടെ യാത്ര സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്..നടപടികൾ ആയില്ലെങ്കിൽ ജനങ്ങളെ കൂട്ടി മാലിന്യം നിറച്ച വാഹനങ്ങൾ റോഡിൽതടയുമെന്ന് പ്രദേശവാസികൾ പറഞ്ഞു.കൊവിഡ്, മഴക്കാല രോഗങ്ങൾ, മറ്റ് പകർച്ച വ്യാധികൾ എന്നിവ പടരുന്ന അവസ്ഥയിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ തടയാൻ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.