തൊടുപുഴ : ഇടുക്കി ഡിസ്ട്രിക് എക്സൈസ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ വെങ്ങല്ലൂർ ജംഗ്ഷനിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം 28 ന് നടക്കും. രാവിലെ 9.30ന് ഡീൻ കുര്യാക്കോസ് എം. പി. നിർവഹിക്കും. മുൻമന്ത്രി പി. ജെ. ജോസഫ് ആദ്യ വിൽപ്പന നടത്തും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്,​ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, കൗൺസിലർമാരായ രാജി അജേഷ്, , ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ . ജി. പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.