തൊടുപുഴ: കൊവിഡ് 19 രണ്ടാം തരംഗം തൊടുപുഴ നഗരപരിധിയിലും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും നഗരപരിധിയിൽ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ആവശ്യമെങ്കിൽ കൂടുതൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാനും . നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജാഗ്രതായോഗം തീരുമാനിച്ചു.
പരിശോധന വ്യാപമാക്കുന്നതിന് കൂടുതൽ കേന്ദ്രങ്ങൾ സജ്ജീകരിക്കും. പ്രദേശികമായി വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ഓൺലൈൻ രജിസ്‌ടേഷന് സൗകര്യം ഏർപ്പെടുത്തും. എല്ലാ വാർഡുകളിലും വാർഡുതലമോണിറ്ററിംഗ് സമിതികൾ ഞായറാഴ്ചയ്ക്കുളളിൽ വിളിച്ചുചേർക്കുന്നതിന് വാർഡ് കൗൺസിലേഴ്‌സിന് അറിയിപ്പ് നൽകി. വീടുകളിലും ഹാളുകളിലുംനടത്തുന്ന വിവാഹം ഉൾപ്പടെയുളള എല്ലാ ചടങ്ങുകളും യോഗങ്ങളും നിരീക്ഷിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതുനും ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. ടൗണിലെ പ്രധാനകേന്ദ്രങ്ങൾ അണുവിമുക്തമാക്കും.നഗരസഭ ഫ്രണ്ട് ഓഫീസ് ഒഴികെ മറ്റ് സെക്ഷനുകളിലേയ്ക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കും. അപേക്ഷകൾ വാങ്ങുന്നതുൾപ്പടെ എല്ലാ സേവനങ്ങളും ഓഫീസിൽ ലഭ്യമാക്കും. രോഗികൾക്കും, ക്വാറന്റ്‌റൈനിൽ കഴിയുന്നവർക്കും സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും,