തൊടുപുഴ: ലോകഭൗമ ദിനത്തോടനുബന്ധിച്ച് കെ എസ് യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വൃക്ഷ തൈകൾ നടുന്ന ബ്രീത്തിങ്ങ് എർത്ത് കാമ്പയിൻ നടത്തി. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിനോടൊപ്പം മനുഷ്യന്റെ നിലനിൽപ്പ്,പ്രകൃതിയാണെന്ന തിരിച്ചറിവിൽ വൃക്ഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വിവിധ മേഖലകളിലുള്ള ആളുകളെ പങ്കെടുപ്പിച്ച് വൃക്ഷ തൈകൾ നട്ട് സംരക്ഷിക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ച യോഗം തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോൺ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ പുച്ചക്കുഴി,ഹാരിസ് മുട്ടം,കെ.എസ്.യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്,അജൈ പുത്തൻപുരക്കൻ, ലെനിൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായ മനു മനോജ്, ജെറാൾട്,വിനായക് ഹരി,അമൽ ജോർജ്,ഷാഹിദ്,അൽഫോൺസ്, എന്നിവർ നേതൃത്യം നൽകി.