cheruthoni

ചെറുതോണി: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ്‌പോളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സർവ്വകക്ഷി തീരുമാനപ്രകാരം സി.പി.എം ഇടുക്കി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി ടൗണിലെ മാലിന്യം നീക്കം ചെയ്തു ക്ലോറിനേഷൻ നടത്തി. തീയേറ്റർപടിയിൽ നിന്നാരംഭിച്ച ശുചീകരണം പാപ്പൻസ്ജംഗഷൻ വരെ പൂർത്തിയാക്കി. ടൗണിലെ മാലിന്യം മുഴുവൻ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി നശിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.പി.എം നേതാക്കളായ പി.ബി സബീഷ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, എം.വി ബേബി, പി.എസ് സുരേഷ്, പഞ്ചായത്തംഗങ്ങളായ പ്രഭാതങ്കച്ചൻ, എൻ.ഇ നൗഷാദ്, നിമ്മി ജയൻ, വ്യാപാരി സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.