തൊടുപുഴ: കൊവിഡ് 19 രണ്ടാം തരംഗ വ്യാപനം കണക്കിലെടുത്ത് ഭിന്നശേഷി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പദ്ധതി നടപ്പിലാക്കണമെന്ന് ഡിഫറെന്റ്‌ലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇവരെ കൊവിഡ് അനുബന്ധ ഡ്യൂട്ടിയിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്നും കൊവിഡ് വാക്‌സിൻ വിതരണത്തിനായി ഭിന്നശേഷിക്കാർക്ക് വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യ നീതി മന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവർക്ക് നിവേദനം നൽകിയതായും സംസ്ഥാന പ്രസിഡന്റ് ടി .കെ .ബിജു അറിയിച്ചു.