ഇടുക്കി :ജില്ലയിൽ 931 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 18.72 ആണ് പോസിറ്റിവിറ്റി നിരക്ക്.129 പേർ കൊവിഡ് രോഗമുക്തി നേടി.888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 24 പേർക്കും വിദേശത്തു നിന്നെത്തിയ നാലു പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 931 രോഗികളിൽ ആന്റിജൻ 480, ആർടിപിസിആർ 448, ട്രൂനാറ്റ്/ സിബിനാറ്റ് 3ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.