മുട്ടം: ശങ്കരപ്പിള്ളി പച്ചിലാംകുന്ന് വ്യൂ പോയിന്റിൽ ശങ്കരപ്പിള്ളി ടൂറിസം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്താമുദായം ആഘോഷം നടത്തി. ഇന്നലെ പുലർച്ചെ ആറിന് ജനകീയ സൂര്യോദയ ദർശനം, സൂര്യനമസ്‌കാരം, കർഷകരുടെ നേതൃത്വത്തിൽ സൂര്യനഭിമുഖമായി വിളക്ക് വയ്ക്കൽ, വെള്ളിമുറം വീശൽ, വിവിധ ഇങ്ങളിലുള്ള വൃക്ഷതൈ നടീൽ, പച്ചക്കറി വിത്ത് വിതരണം, പായസ വിതരണം തുടങ്ങിയ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയത്. സൂര്യൻ അത്യുച്ചരാശിയിൽ ഏറ്റവും ബലവാനായി വരുന്ന ഈ ദിനം കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും ഇതിന് 10 തൈകൾ നടണമെന്നാണ് ഐതിഹ്യമെന്നും സംഘടകർ പറഞ്ഞു. മുട്ടം പഞ്ചായത്ത് മെമ്പർ ബിജോയ് ജോൺ, സാബു തറയിൽ, വേണുഗോപാൽ, വിജയൻ മണിമലയിൽ എന്നിവർ നേതൃത്വം നൽകി.