കരിമണ്ണൂർ: ഇലക്ട്രിക്കൽ സെക്ഷൻ കരിമണ്ണൂർ ആഫീസ് കെട്ടിടത്തിലെ അസി. എൻജിനീയറുടെ ആഫീസ് മുറി താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ഉപഭോക്താതാക്കളുടെ ആവശ്യം ശക്തമാകുന്നു. പ്രായമേറിയവരും സ്ത്രീകളും ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ വീതി കുറഞ്ഞ നിരവധി ഗോവണിപ്പടികൾ കയറി വേണം ആഫീസറുടെ മുറിയിൽ എത്താൻ. ഇതേ കെട്ടിടത്തിൽ ഉപഭോക്താക്കൾക്ക് നേരിട്ടു ബന്ധമില്ലാത്ത ആഫീസുകൾ താഴത്തെ നിലയിൽപ്രവർത്തിക്കുന്നുണ്ട്. ഇവ മുകളിലത്തെ നിലയിലേക്കു മാറ്റി അസി. എൻജിനീയറുടെ ആഫീസ് താഴത്തെ നിലയിലേക്കു മാറ്റണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.