തൊടുപുഴ: ഇലക്ട്രിക് വെൽഡിങ് വർക്ക്‌ഷോപ്പുകളെ പ്രതിസന്ധിയിലാക്കുന്ന വെൽഡിങ് സാധനങ്ങളുടെ അമിത വിലകയറ്റത്തിൽ കേരള അയൺ എൻജിനീയറിങ് ആന്റ് ഫാബ്രിക്കേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് ദുരിതത്തിനിടയിൽ വെൽഡിങ് അനുബന്ധ സാധനങ്ങൾക്ക് 40 ശതമാനം വിലവർദ്ധിച്ചു. അഞ്ച് ലക്ഷം കുടുബാംഗങ്ങളുടെ ജീവിതമാർഗമായ വർക്ക് ഷോപ്പുകൾ അടച്ചിടേണ്ട സ്ഥിതിയാണുള്ളത്. സാധനങ്ങളുടെ അമിതമായ വില വർദ്ധന നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ (കിഫ) ജില്ലാ പ്രസിഡന്റ് കെ.ആർ. രതീഷ് ആവശ്യപ്പെട്ടു.