മൂലമറ്റം: തൂക്കുപാലത്തിനു സമീപത്തുള്ള മെറ്റൽക്കൂന കാൽനടയാത്രക്കാരെ വലയ്ക്കുന്നു. അപകടാവസ്ഥയിലായിരൂന്ന തൂക്കുപാലത്തിന്റെ കൈവരി ശരിയാക്കുന്നതിനും മറ്റു ജോലികൾക്കും കെണ്ടുവന്ന മെറ്റലാണിത്. പാലത്തിന്റെ കോണക്രീറ്റ് കാൽ അപകടാവസ്ഥയിലായതോടെ ഇത് പുനഃസ്ഥാപിക്കുന്നതിന് കരാർ നൽകിയിരുന്നു. കരാറുകാരൻ കഴിഞ്ഞ ഡിസംബർ മാസം പാലത്തിലേക്ക് കയറുന്ന വഴിയിൽ മെറ്റൽ കൂന ഇറക്കി മടങ്ങിയതാണ്. എന്നാൽ നാല് മാസം പിന്നിട്ടിട്ടും ഇവിടെ ജോലികൾ തുടങ്ങുന്നതിന് നടപടിയായിട്ടില്ല. പാലത്തിന്റെ കാൽ അപകടാവസ്ഥയിലാണ്. കൈവരികളും തകർന്ന അവസ്ഥയിലാണ്. പാലത്തിന്റെ അപകടാവസ്ഥ ഒഴിവാക്കണമെന്നും റോഡിൽ തടസമായി ഇട്ടിരിക്കുന്ന മെറ്റൽ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.