തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ തൊടുപുഴ മേഖലയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുരന്തമേഖലയിൽ ഇരകളാക്കപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യം. കൊവിഡ് പ്രതിരോധം ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ പ്രധാന ദൗത്യമായി ഏറ്റെടുക്കും. മരണപ്പെടുന്നവരെ സംസ്‌കരിക്കുന്നതിന് കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് പ്രത്യേക കർമ്മ സേന രൂപീകരിച്ചിട്ടുണ്ട്. അക്ബർ ടി. എലാണ് തൊടുപുഴ മേഖലാ കോ- ഓർഡിനേറ്റർ.