ഇടുക്കി: ജില്ലയിൽ ഇന്നലെ 868 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 18.34 ആണ് പോസിറ്റിവിറ്റി നിരക്ക്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 18 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 868 രോഗികളിൽ ആന്റിജൻ- 601, ആർ.ടി.പി.സി.ആർ- 263, ട്രൂനാറ്റ്/ സിബിനാറ്റ്- 4 എന്നിങ്ങനെയാണ് നടത്തിയത്. 227 പേർ കൊവിഡ് രോഗമുക്തി നേടി.

നൂറുകടന്ന ് തൊടുപുഴ

തൊടുപുഴ നഗരത്തിൽ കൊവിഡ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറുകടന്നു. ഇന്നലെ 104 പേർക്കാണ് നഗരത്തിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. നെടുങ്കണ്ടം- 49,​ കാഞ്ചിയാർ- 43,​ അടിമാലി- 39,​ ഏലപ്പാറ- 33,​ കട്ടപ്പന- 26, മണക്കാട്- 26,​ വണ്ടിപ്പെരിയാർ- 26,​ വാത്തിക്കുടി- 25

അറക്കുളം- 22, കുമാരമംഗലം- 21 എന്നിങ്ങനെയാണ് ഉയർന്ന കൊവിഡ് രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകൾ.