തൊടുപുഴ: കൊവിഡ് മഹാമാരി അപകടകരമാവും വിധം വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരും ജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം ബിഷപ്പ് ഹൗസിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് രൂപത ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹോദരതുല്യ കരുതൽ നൽകാൻ ക്രൈസ്തവസമൂഹം കടപ്പെട്ടിരിക്കുന്നു വെന്നും ബിഷപ്പ് പറഞ്ഞു. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് രൂപത ഡയറക്ടർ ഫാ. ഡോ. തോമസ് ചെറുപറമ്പിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപത പ്രസിഡന്റായി ജോസ് പുതിയേടം, ജനറൽ സെക്രട്ടറിയായി ജോൺ മുണ്ടൻകാവിൽ, ട്രഷററായി ജോയ് പോൾ, വൈസ് പ്രസിഡന്റുമാരായി മത്തച്ചൻ കളപ്പുരക്കൽ, റോജോ വടക്കേൽ, സിൽവി ടോം അഞ്ചുകണ്ടത്തിൽ, സീന സാജു മുണ്ടക്കൽ, വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായി ഐപ്പച്ചൻ തടിക്കാട്ട്, ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ, അഡ്വ . ഇ.കെ ജോസ് എന്നിവർ സ്ഥാനമേറ്റു .