ഇടുക്കി: ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മേയ് നാലിന് രാവിലെ 11ന് ജില്ലാ ആശുപത്രിയിൽ നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ/ ഡി.സി.എയും. 12 ലോ ഡിഗ്രിക്കോ കമ്പ്യൂട്ടർ ഐച്ഛികവിഷയമായി പഠിച്ചതായിരിക്കണം. മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. കെ.എ.എസ്.പി / ആർ.എസ്.ബി.വൈ അല്ലെങ്കിൽ ഇൻഷുറൻസ് മേഖലയിലും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് അപേക്ഷാഫോം വാങ്ങി മേയ് മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി പൂരിപ്പിച്ച് നൽകണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് 04862 232474.
ഇന്റർവ്യൂ
ഇടുക്കി: ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മേയ് നാലിന് 11ന് ജില്ലാ ആശുപത്രിയിൽ നടത്തും. യോഗ്യത 1. ഡി ഫാം/ ബി ഫാം, 2. ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഫീസിൽ നിന്ന് അപേക്ഷാഫോം മേടിച്ചു മേയ് മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി പൂരിപ്പിച്ച് നൽകണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: 04862 232474.
ഇന്റർവ്യൂ
ഉപ്പുതറ: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒ.പിയ്ക്കായി ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഇന്റർവ്യൂ 28ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 04869 244019, 9447421881.