കുഞ്ചിത്തണ്ണി: എസ്.എൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് ലൈബ്രറി അങ്കണത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.ആർ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ബി. ഷൈലജൻ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. വി.കെ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.