maalinyam
തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംഗ്ഷന് സമീപം റോഡരികിലെ ഒഴിഞ്ഞ ടാർ വീപ്പകളിലും സമീപത്തെ ഓടയിലും മാലിന്യം നിക്ഷേപിച്ച നിലയിൽ​

തൊടുപുഴ: തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംഗ്ഷന് സമീപം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലായി ഓടയിലേക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡ് നിർമ്മാണ ജോലിക്ക് ശേഷം കാലിയായ ടാർ വീപ്പ സ്ഥലത്ത് നിന്ന് ഏറെ നാളായി മാറ്റിയിരുന്നില്ല. ഇതിലേക്കാണ് രാത്രി കാലങ്ങളിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നത്. സമീപത്ത് വരെ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരെത്തുന്നുണ്ടെങ്കിലും അങ്ങോട്ട് തിരിഞ്ഞ് നോക്കാനോ കാലി വീപ്പകൾ അവിടെ നിന്ന് മാറ്റാനോ തയ്യാറാകാറില്ല. നഗരസഭ അധികാരികളെ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു.