മൂലമറ്റം: അറക്കുളം പഞ്ചായത്ത്‌ പ്രദേശത്ത് ചില സ്ഥലങ്ങളിൽ അടിക്കടി വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും മൂലം നാട്ടുകാർ ദുരിതത്തിൽ .ഉൾപ്രദേശങ്ങളിലാണ് കൂടുതലായി അനുഭവപ്പെടുന്നത്.ഇത് സംബന്ധിച്ച് മൂലമറ്റം കെ എസ് ഇ ബി അധികൃതരെ നിരവധി പ്രാവശ്യം വിവരം അറിയിച്ചിട്ടും നടപടികൾ ആകുന്നില്ലന്ന് പ്രദേശവാസികൾ പറയുന്നു. വ്യാപാരികൾ ഉൾപ്പടെയുള്ള ഉപഭോക്താക്കൾ ഏറെ ദുരിതത്തിലാണ്.ഹോട്ടൽ,റസ്റ്റോറന്റ്, ബേക്കറി,മെഡിക്കൽ സ്റ്റോർ, ആശുപത്രി എന്നീ സ്ഥാപനങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്.എന്നാൽ വൈദ്യതി നഷ്ടവും ഉണ്ടാകുന്നുണ്ട്. ചില വാർഡുകളിൽ പകൽ സമയങ്ങളിലും വഴി വിളക്കുകൾ പ്രകാശിക്കുന്നതായും പറയുന്നു